Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Joint Statement

ചൈ​ന - പാ​ക്കി​സ്ഥാന്‍ സം​യു​ക്ത പ്ര​സ്താ​വ​നയ്ക്കതെിരെ ഇന്ത്യ; കാ​ശ്മീ​രും ല​ഡാ​ക്കും എ​ക്കാ​ല​ത്തും ഇ​ന്ത്യ​യു​ടെ അ​വി​ഭാ​ജ്യ​ ഭാ​ഗ​ങ്ങ​ൾ

ന്യൂ​ഡ​ൽ​ഹി: ചൈ​ന​യും പാ​ക്കി​സ്ഥാ​നും പു​റ​ത്തി​റ​ക്കി​യ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ലെ ജ​മ്മു ക​ശ്മീ​രി​നെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്ക് ശ​ക്ത​മാ​യ മ​റു​പ​ടി​യു​മാ​യി ഇന്ത്യൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. ജ​മ്മു കാ​ശ്മീ​ർ, ല​ഡാ​ക്ക് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ൾ എ​ക്കാ​ല​ത്തും ഇ​ന്ത്യ​യു​ടെ അ​വി​ഭാ​ജ്യ​ ഭാ​ഗ​ങ്ങ​ളാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്‌​സ്വാ​ൾ പ​റ​ഞ്ഞു. ഇ​തി​ൽ ഇ​ട​പെ​ടാ​ൻ മ​റ്റൊ​രു രാ​ജ്യ​ത്തി​നും അ​വ​കാ​ശ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ്ബാ​സ് ഷെ​രീ​ഫി​ന്‍റെ ചൈ​ന സ​ന്ദ​ർ​ശ​ന​ത്തി​നു പി​ന്നാ​ലെ​യാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളും സം​യു​ക്ത പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കി​യ​ത്. ക​ശ്മീ​ർ പ്ര​ശ്നം ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ സു​ര​ക്ഷാ കൗ​ൺ​സി​ൽ, ഉ​ഭ​യ​ക​ക്ഷി ക​രാ​റു​ക​ൾ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പ്ര​സ്താ​വ​ന. ഇ​രുരാ​ജ്യ​ങ്ങ​ളു​ടെ​യും വി​ക​സ​ന പ​ദ്ധ​തി​ക​ളും ക​രാ​റു​ക​ളും പ്ര​സ്താ​വ​ന​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു.

ചൈ​ന​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള ‘അ​തി​ർ​ത്തി ക​ട​ന്നു​ള്ള ജ​ല​വി​ഭ​വ സ​ഹ​ക​ര​ണ’​ത്തെ​ക്കു​റി​ച്ചു​ള്ള പ്ര​സ്താ​വ​ന​യി​ലെ പ​രാ​മ​ർ​ശ​ങ്ങ​ളെ​യും ഇ​ന്ത്യ ത​ള്ളി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ അ​തി​ർ​ത്തി പ​ങ്കി​ടാ​ത്ത​തി​നാ​ൽ 'അ​തി​ർ​ത്തി ക​ട​ന്നു​ള്ള ജ​ല​വി​ഭ​വ സ​ഹ​ക​ര​ണം' എ​ന്ന ചോ​ദ്യ​മേ ഉ​ദി​ക്കു​ന്നി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. പാ​ക്കി​സ്ഥാ​നും ചൈ​ന​യും ത​മ്മി​ലു​ള്ള 1963ലെ ​അ​തി​ർ​ത്തി ക​രാ​ർ ഇ​ന്ത്യ ഒ​രി​ക്ക​ലും അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. പാ​ക്കി​സ്ഥാ​ൻ - ​ചൈ​ന സാ​മ്പ​ത്തി​ക ഇ​ട​നാ​ഴി പ​ദ്ധ​തി​യെ അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

Latest News

Corehub Up